കണ്ണൂർ:ജാതി-മത വർണ്ണവെറിയൻമാരായ
അഞ്ചരക്കണ്ടി സ്വാശ്രയ ഡെൻഡൽ കോളേജ്അധികാരികൾക്കെതിരെ
നിയമനടപടികൾ സ്വീകരിക്കണമെന്ന്
കേരള യുക്തിവാദി സംഘം ആവശ്യപ്പെട്ടു.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെൻ്റൽ കോളേജ് ഒന്നാം വർഷ
ബി ഡി എസ് വിദ്യാർത്ഥി
ആർ എൽ നിതിൻ രാജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള യുക്തിവാദി സംഘം കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോളേജ് കാംമ്പസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
അഞ്ചരക്കണ്ടി ടൗണിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച്
ഡെൻ്റൽ കോളേജിനു മുന്നിൽ അവസാനിച്ചു.
തുടർന്ന് നടത്തിയ പ്രതിഷേധ ധർണ്ണ
കേരളയുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട്
ഇരിങ്ങൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗംഗൻ അഴീക്കോട് അധ്യക്ഷത വഹിച്ചു.
എ കെ അശോക് കുമാർ,
എ കെ നരേന്ദ്രൻ
തുടങ്ങിയവർ സംസാരിച്ചു.
ടി എ ജോസഫ് സ്വാഗതവും,
കെ കെ കൃഷ്ണൻ നന്ദിയും പറഞ്ഞു.
നിരവധി ദുരൂഹതകൾ നിറഞ്ഞ ഭാർഗ്ഗവി നിലയം പോലുള്ള ഈ സ്ഥാപനം കാലാകാലമായി നടത്തി വരുന്ന നിയമ ലംഘനങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് ഇവിടത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.
എല്ലാ വസ്തുതകളും വെളിപ്പെടുത്തുന്ന നിലയിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും കേരളയുക്തിവാദി സംഘം സർക്കാറിനോട് ആവശ്യപ്പെട്ടു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.