Kannur

തളിപ്പറമ്പിൽ വഖഫ് ബോർഡ്  നടത്തുന്ന ഭൂമി കയ്യേറ്റ നീക്കങ്ങൾക്കെതിരെ ബി ജെ പി രംഗത്ത്

തളിപ്പറമ്പിൽ വഖഫ് ബോർഡ്  നടത്തുന്ന ഭൂമി കയ്യേറ്റ നീക്കങ്ങൾക്കെതിരെ ബി ജെ പി രംഗത്ത്

തളിപ്പറമ്പ:  തളിപ്പറമ്പ് നഗരത്തെയും പരിസര പ്രദേശങ്ങളെയും ഞെട്ടിച്ചുക്കൊണ്ട് വഖഫ് ബോർഡ് നടത്തുന്ന ഭൂമി കൈയേറ്റ നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്.
മുനമ്പത്തിന് സമാനമായി തളിപ്പറമ്പിലും ആയിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കാൻ വഖഫ് ബോർഡിനെ മുൻനിർത്തി നടത്തുന്ന കറുത്ത കളികൾക്കെതിരെ ചോര ചിന്തിയും പോരാടുമെന്ന്  ബി ജെ പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
തളിപ്പറമ്പ് നഗരസഭാ കാര്യാലയവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സർ സയ്യിദ് കോളേജും ഉൾപ്പെടെ നാനൂറിലധികം ഏക്കർ ജനവാസ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഈ വഖഫ് ഭീകരതയ്ക്കെക്കെതിരെമെയ് 17 ന്  തളിപ്പറമ്പിൽ വൻ പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തുമെന്നും തങ്ങളുടെ ശരീരത്തിൽ അവസാന തുള്ളി ചോരയുള്ളതുവരെ ഇവിടെനിന്ന് ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന്
ബി ജെ പി അറിയിച്ചു.
വഖഫ് ബോർഡിന്റെ പുതിയ പോർട്ടൽ രജിസ്ട്രേഷന് പിന്നാലെ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറിലധികം ഭൂമി തങ്ങളുടേതാണെന്ന വഖഫിന്റെ വാദമാണ് ഇപ്പോൾ പ്രദേശത്ത് വൻ പ്രകോപനത്തിന് തിരികൊളുത്തിയിരിക്കുന്നത്. കരിമ്പം, ബദരിയ നഗർ, ഫാറൂഖ് നഗർ, കപ്പാലം തുടങ്ങിയ പ്രധാന മേഖലകളിലെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വഖഫ് പരിധിയിലാണെന്ന പ്രചാരണം കടുത്ത ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്. ഇതിനോടകം തന്നെ വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്താൽ ഡോ: വികാസ് മണ്ഡൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് ജനങ്ങൾക്കിടയിലെ ഭീതി ഇരട്ടിയാക്കുന്നു.വഖഫിന്റെ ഭീഷണി കാരണം നിലവിൽ തളിപ്പറമ്പിൽ ജനങ്ങൾക്ക് സ്വന്തം ഭൂമി പണയപ്പെടുത്തി ബാങ്ക് ലോൺ എടുക്കാനോ വീടുകൾ വിൽക്കാനോ കഴിയാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
വാർത്ത സമ്മേളനത്തിൻ ജില്ല പ്രസിഡണ്ട് കെ കെ വിനോദ് കുമാർ, 
ജില്ലാ ജനറൽ സെക്രട്ടരി എ പി ഗംഗാധരൻ , സംസ്ഥാന കൗൺസിൽ അംഗം പി ഗംഗാധരൻ,തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഷൈമ പ്രദീപ് സെക്രട്ടറി എ അശോക് കുമാർ എന്നിവർ പങ്കെടുത്തു .






രാജൻ തളിപ്പറമ്പ
2026-06-13



സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Loading...please wait

Follow Us

Advertisement

പുതിയ വിശേഷങ്ങൾ

Kannur Media News

Media Company in Kannur

2nd Floor, South Plaza Complex,
Nr. Ashoka Hospital,
South Bazar, Kannur, Kerala
670 002

+91 88916 46798

kannurmediahouse@gmail.com

Follow Us
I Kannur

© Archikites Business Solution. All Rights Reserved.