കലാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷൻ്റെ കീഴിലുള്ള ഭാരത് സേവക് സമാജ് പുരസ്കാരം നാദം മുരളിക്ക്.
തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
കുറ്റ്യാട്ടൂർ പാവന്നൂർ സ്വദേശിയായ നാദം മുരളി കഴിഞ്ഞ നാൽപത് വർഷത്തോളമായി കലാരംഗത്ത് സജീവമാണ്. കീബോർഡ് ആർട്ടിസ്റ്റ്, നാടകം- ആൽബം- സിനിമ അഭിനയം, സംവിധാനം, സംഗീത സംവിധാനം എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മയ്യിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാദം കലാക്ഷേത്രത്തിൻ്റെ ഡയരക്ടർ കൂടിയാണ് ഇദ്ദേഹം.
കേരള ഫോക്ലോർ അക്കാദമി പുരസ്കാരം, നവപുരം കലാകോവിദ പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പരേതനായ നാരായണൻ-ലക്ഷ്മി എന്നിവരുടെ മകനാണ്. കലാകാരിയും യോഗാ പരിശീലകയുമായ രജിത മുരളിയാണ് ഭാര്യ. മകൾ അനശ്വര മുരളി ബിഎഡ് വിദ്യാർഥിനിയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.